കയ്യൂർ:അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി, വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച കാർണിവൽ കുട്ടികളുടെ കൂട്ടായ്മയുടെയും അതിരില്ലാത്ത ആനന്ദ വേദിയായി. ശാസ്ത്രം ചരിത്രം – സംസ്ക്കാരം ‘-നാടൻ ഭക്ഷ്യ വിഭവ കലവറ എന്നിവ ശ്രദ്ധേയമായി. ശാസ്ത്രബോധത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ശാസ്ത്ര പ്രദർശനത്തിലും ശാസ്ത്ര മാജിക്കിലും കയ്യൂർ ഗവ: എൽ.പി.സ്കൂൾ, പൊതാവൂർ എ.യു.പി സ്ക്കൂൾ, ചെറിയാക്കര എൽ.പി.സ്കൂൾ, ആലന്തട്ട എ.യു.പി.സ്ക്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ പങ്കാളികളായി.യുദ്ധവിരുദ്ധ സന്ദേശമുയർത്തിയ മധു ചീമേനിയുടെ പാനൽ പ്രദർശനം, രവീന്ദ്രനാചാരിയുടെ നാണയ – ദിനപത്ര- കരകൗശല പ്രദർശനം, ഹരിപ്രസാദ് നടത്തിയ ഏടാകൂട തന്ത്രങ്ങൾ, വിപിൻപലോത്തിൻ്റെ ചിത്ര പ്രദർശനം, സുമ ആലന്തട്ടയുടെ കരകൗശല പ്രദർശനം എന്നിവ മികവുറ്റതായി. വിവിധ യൂനിറ്റ്കൾ നാടൻ ഇല- കിഴങ്ങ് വിഭവങ്ങൾ ഒരുക്കി വിഭവ കലവറ ഒരുക്കി കാർണിവൽ കൗതുകത്തിന് മാറ്റുകൂട്ടി. മധു പണിക്കർ പാലായി കാവ്യ സൗഹൃദം കുട്ടികളെ ആനന്ദത്തിൻ്റെ ആകാശത്തിലേക്കുയർത്തി. സമാപന സമ്മേളനം അനിൽ കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട ധനുഷ. സി. അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, കയനി കുഞ്ഞികണ്ണൻ, പി. കമലാക്ഷൻ സി.കെ ചന്ദ്രൻ, കെ.വി. ലഷ്മണൻ,എ എം ബാലകൃഷ്ണൻ, സതീഷ് കുമാർ , ധനീഷ് ഞണ്ടാടി, വിഷ്ണു കെ എന്നിവർ സംസാരിച്ചു വില്ലേജ് സെക്രട്ടറി അഞ്ജലി സ്വാഗതവും വൈഗ നന്ദിയും രേഖപ്പെടുത്തി.