The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

പിലാത്തറ ദേശീയപാതയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കലുങ്കിൽ വീണു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ ദേശിയപാത സർവ്വീസ് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശിയും കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് താമസക്കാരനുമായ റിയാസാണ് (34) മരിച്ചത്.

പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വ്വീസ് റോഡിലായിരുന്നു അപകടം.
അത് വഴി വന്ന ഒരു ഇരുചക്ര വാഹനക്കാരനാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിച്ചത്.ഒരാള്‍ വെള്ളക്കെട്ടില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പരിയാരം പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പരേതനായ കാനത്തില്‍ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകനാണ്. കുഞ്ഞിമംഗലത്തെ ജാസ്മിനാണ് ഭാര്യ. മക്കള്‍: ഷിയാ ഫാത്തിമ, ആയിഷ ജന്ന.

Read Previous

പഠനോത്സവം സംഘടിപ്പിച്ചു

Read Next

കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73