The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ 16 വർഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസർകോട് തളങ്കരയിലെ ടി എ അബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു കൂടി അനുഭവിക്കണം. 2022 ജൂണിലും സെപ്റ്റംബറിനുമായി തന്റെ ഓട്ടോറിക്ഷയിൽ കയറ്റി പലസ്ഥലങ്ങളിൽ വച്ച് പലതവണയായി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാസർകോട് വനിതാ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന പി. ചന്ദ്രികയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പോസ്റ്റ് ഗംഗാധരൻ ഹാജരായി

Read Previous

രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

Read Next

പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73