14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിൽ 28 വയസ്സുകാരനായ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ 54 വർഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 4 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു.
ചിറ്റാരിക്കൽ കടുമേനി, പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ എന്ന ആന്റപ്പനെ( 28 )ആണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ 2019 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടുകൂടി ഫോണിൽ വിളിക്കുകയും, മെസ്സേജ് അയക്കുകയും,2019 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ കാറിൽ കയറ്റി കാറിൽ വെച്ച് ഗൗരവകരമായ ലൈംഗിക ആക്രമണം നടത്തുകയും,2019 സെപ്റ്റംബർ മാസം 8,9,10 തീയ്യതികളിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി ഗൗരവകരമായ ലൈംഗിക കടന്ന് കയറ്റത്തിലൂടെയുള്ള ആക്രമണം നടത്തിയും, അക്കാര്യം പുറത്തു പറഞ്ഞാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിലാണ് ശിക്ഷിച്ചത്. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ. പി വിനോദ്കുമാറും അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടറായിരുന്ന പി.രാജേഷുമാണ് പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.