The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

മുംബൈ പോലീസ് ആണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3,54,478 രൂപ

മുംബൈ പോലീസ് ആണെന്ന വ്യാജേന ഫോണ്‍ ചെയ്ത് മട്ടന്നൂര്‍ സ്വദേശിയില്‍ നിന്ന് 3,54,478 രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതിക്കാരന്റെ പേരില്‍ ഒരു കൊറിയര്‍ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, മാരക മയക്കുമരുന്നായ എംഡിഎംഎ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നു.ശേഷം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആര്‍ബിഐ വെരിഫിക്കേഷനു വേണ്ടി അയാള്‍ പറയുന്ന അക്കൗണ്ടിലേക് അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും അത് വിശ്വസിച്ച പരാതിക്കാരന്‍ 3,54.478 രൂപ നല്‍കുകയായിരുന്നു. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പണം നഷ്ട്ടപ്പെട്ടയാള്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

 

Read Previous

ലോഡ്ജ് മുറിയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഉടമയ്ക്കെതിരെ കേസ്

Read Next

‘പോലീസുകാരന്റെ മിടുക്ക്, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ പൊക്കി ‘

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73