ബേക്കറിയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പുല്ലൂര്‍നായ്ക്കുട്ടിപ്പാറയിലെ കാര്ത്യാനിയുടെ മകന് മണിയെയാണ് (41) കാണാതായത്. നീലേശ്വരത്തെ ക്യു മാര്‍ട്ട് ബേക്കറിയില്‍ ജോലിക്കാരനായ മണി നീലേശ്വരത്തെ ആയില്യം ക്വാര്‍ട്ടേഴ്സിലാണ് താമസം. മെയ് ഒന്നിന് ക്വാര്‍ട്ടേഴ്സില്‍ നിന്നും ബേക്കറിയിലേക്ക് പോയ മണി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു നീലേശ്വരം പോലീസ് നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.