The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിൻ്റെ തീരുമാനം ഏകപക്ഷീയമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിൻ്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ​​ഗതാ​ഗതമന്ത്രിയുടെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ഇന്നലെ പലയിടങ്ങളിലും സമരം കടുത്തതോടെ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയിരുന്നു.

Read Previous

കൊച്ചിയിൽ അരുംകൊല; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്നതിന്‍റെ ദൃശ്യം സിസിടിവിയില്‍

Read Next

ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തി; താമസക്കാരായ രണ്ട് സ്ത്രീകളെയും പുരുഷനെയും പോലീസ് ചോദ്യംചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73