The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

എൻഡോസൾഫാൻ :ആർ. ഡി. ഒ ആഫീസ് പിക്കറ്റ് ചെയ്യും

 

എൻഡോസൾഫാൻ ദുരിബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിവരുന്ന സമരം നൂറ് ദിവസം തികയുന്ന മെയ് 8 ന് കാഞ്ഞങ്ങാട് ആർ. ഡി . ഒ ആഫീസ് പിക്കറ്റ് ചെയ്യും.

ചികിത്സ കിട്ടാതെ കുട്ടികൾ മരിച്ചു തീരുമ്പോഴും അധികാരത്തിൻ്റെ ദാർഷ്യട്യത്തിനു മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലാന്നും കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ സമര സമിതി തീരുമാനിച്ചു. എം.പി, എം.എൽ.എ മാർ തുടങ്ങിയ ജനപ്രതിനിധികൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നതിൽ ശക്തമായ പ്രതിഷേധം സമിതി രേഖപ്പെടുത്തി. അടിസ്ഥാനവർഗത്തിനു വേണ്ടി നിലയുറപ്പിക്കുമെന്ന സത്യപ്രതിജ്ഞാ ലംഘനമാണ് അവർ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. വിഷം വിതച്ച കമ്പനികളെ രക്ഷിക്കാൻ പാവപ്പെട്ടവനെ കൊലക്ക് കൊടുക്കാൻ സമ്മതിക്കില്ലാന്നും അതിന് ഏതറ്റംവരെ പോകാനും തയ്യാറാണന്ന് യോഗത്തിൽ തീരുമാനമായി.

സാമ്പത്തികബാദ്ധ്യതയുടെ പേരിൽ മരുന്നും ചികിത്സയും പെൻഷനടക്കമുള്ള സഹായങ്ങൾ നിർത്തിവെക്കുന്നവർ 2017 ജനുവരി 10 ന് സുപ്രീംകോടതി ഇറക്കിയ വിധി ഒന്നുകൂടി വായിച്ചു നോക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി ചിലവഴിക്കുന്ന തുകയത്രയും കമ്പനിയിൽ നിന്ന് അല്ലെങ്കിൽ കേന്ദ്ര സർക്കാറിൽ നിന്നോ വാങ്ങണമെന്ന് കോടതി വിധി അടിവരയിട്ടു പറയുമ്പോഴും അതിനു വേണ്ടി കേരള സർക്കാർ ഏഴ് വർഷമോയിട്ടും സമീപിക്കാത്തതിൻ്റെ പിന്നിലുള്ള ഉദ്ദേശമെന്തായാലും മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ നേടിയ നിർണ്ണായക വിധി നടപ്പാകാതെ പോകുന്നതിലെ കാരണങ്ങൾ വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ടെന്നും സമരസമിതി വിലയിരുത്തി.

കേരളസർക്കാറിൻ്റെ ഖജനാവിൽ നിന്നും പണമൊന്നും നഷ്മാകാനിടയില്ലാത്ത സുപ്രധാന വിധി നിലവിലുള്ളപ്പോൾ ദുരിതബാധിരുടെ എണ്ണം കുറക്കാൻ വേണ്ടി നടത്തുന്ന മനുഷ്യത്വരഹിതമായ നീക്കങ്ങളെ എന്ത് വിലകൊടുത്തും നേരിടണമെന്ന് സമരസമിതി പൊതു സമൂഹത്തോട് ആവശ്യപ്പെട്ടു.

യോഗത്തിൽ എം.കെ. അജിത അദ്ധ്യക്ഷം വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ , കനകരാജ് എളേരി, ഇ. തമ്പാൻ, ഹക്കീം ബേക്കൽ ,കുമാരൻ കാടങ്കോട് ,പ്രമീള ചന്ദ്രൻ, ശ്രീധരൻ മടിക്കൈ , നന്ദകുമാർ നീലേശ്വരം ,അംബാ പ്രസാദ്, കൃഷ്ണൻ മടിക്കൈ, രാധാകൃഷ്ണൻ അഞ്ചംവയൽ , ബേബിഅമ്പിളി, ബിന്ദു ആലയി, ഭവാനി ബേളൂർ , ശാരദ മധൂർ , അവ്വമ്മ മഞ്ചേശ്വരം, പുഷ്പ പുല്ലൂർ, ഓമന എന്നിവർ സംസാരിച്ചു.
പി .ഷൈനി സ്വാഗതവും തസിറിയ ചെങ്കള നന്ദിയും പറഞ്ഞു.

Read Previous

ബങ്കളം കുരുടിലെ രോഹിണി അന്തരിച്ചു,ക്ഷേമനിധി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്

Read Next

നാല് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73