പയ്യന്നൂരിൽ സ്കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നാലാം തവണയും കവർച്ചനടന്നു. നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചു. നാലു തവണയും കവർച്ച നടത്തിയത് ഒരാൾ തന്നെയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.കെട്ടിടത്തിൻ്റെ ഷീറ്റുകൾ തകർത്ത ശേഷം സീലിംഗും തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ ഉണ്ടായിരുന്ന കാൽ ലക്ഷം രൂപയും രണ്ട് ഭണ്ഡാരങ്ങൾ തകർത്ത പണവും സ്പ്രേ ,ഷാംബു എന്നിവയും മോഷ്ടിച്ചു .
ഉടമ എരമം കുറ്റൂര്‍ സ്വദേശി എം.പി.അഹമ്മദ് പോലീസില്‍ പരാതി നൽകി. എസ്.ഐ.എം.കെ.രഞ്ജിത്തും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു