The Times of North

Breaking News!

അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും

ഡൽഹി എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി,മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു

ഡൽഹിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ തൃക്കരിപ്പൂർ നടക്കാവിലെ എൻ. കെ പവിത്രന് നാടിന്റെ അന്ത്യാഞ്‌ജലി. ഡൽഹി പട്പട് ഗഞ്ചിൽ ആശിർവാദ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു കിട്ടിയ മൃതദേഹം
ഡൽഹി പൊലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആന്റ് കൾച്ചറൽ സോസൈറ്റി പ്രസിഡണ്ട് പവിത്രൻ കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് നാട്ടിൽ എത്തിച്ചത്. നടക്കാവ് നെറൂദ തിയേറ്റേഴ്സിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹം ഉദിനൂർ വാതക ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ചന്തേര എസ്. എച്ച്. ഒ ജി.പി മനുരാജ്, കാസർകോട് ഹെഡ്ക്വാർട്ടേഴ്സ് എസ്ഐ. പി. വി നാരായണൻ എന്നിവർ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിന് നേതൃത്വം നൽകി. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും 1981 എസ്. എസ്. എൽ. സി ബാച്ചിലെ സഹപാഠികളും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. എൽ. ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം വി ബാലകൃഷ്ണൻ, ഡോ. വി. പി. പി മുസ്തഫ, ഇ. കുഞ്ഞിരാമൻ, കെ. വി ജനാർദ്ദനൻ, ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസൽ, ജനറൽ സെക്രട്ടറി കെ. കെ രാജേന്ദ്രൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി. വി ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി കെ ബാവ, പി വി മുഹമ്മദ് അസ്ലം, എൻ. സി. പി. എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, സി. പി. ഐ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, ആർ. ജെ. ഡി ജില്ലാ പ്രസിഡണ്ട് വി. വി കൃഷ്ണൻ, ബി. ജെ. പി നേതാവ് ടി. കുഞ്ഞിരാമൻ, ടി വി ഷിബിൻ, കെ. പി. എസ്. ടി. എ സംസ്ഥാന നിർവാഹക സമിതി അംഗം ശശിധരൻ, കൊടക്കാട് നാരായണൻ, എം. വി കുഞ്ഞി കോരൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Read Previous

കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ കുടുംബസംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു

Read Next

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73