നീലേശ്വരം നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ പ്രഥമ കൗൺസിൽ യോഗം.ചെയർപേഴ്സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കും. കൗൺസിൽ യോഗത്തിൽ നാല് അജണ്ടകളാണ് ചർച്ചയ്ക്ക് വരിക. അതി ദാരിദ്രർക്കുള്ള മൈക്രോപ്ലാനിൽ വരുത്തിയ തിരുത്തൽ റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രോണിൽ ഷൂട്ട് ചെയ്യുന്നതിന് 17000 രൂപയും പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തോട് അനുബന്ധിച്ച് അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനും ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ട്രാഫിക് സിഗ്നൽ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കുന്നതിനും നഗരസഭ വാഹനം സർവീസ് ചെയ്യുന്നതിന് 5000 രൂപ അനുവദിക്കുന്നതിനും ചെയർപേഴ്സൺ മുൻകൂറായി നൽകിയ അനുമതി അംഗീകരിക്കലുമാണ് കൗൺസിൽ യോഗത്തിൽ ഉള്ള അജണ്ടകൾ. പുതിയ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന പ്രഥമ നഗരസഭ കൗൺസിൽ യോഗത്തിൽ മുഴുവൻ കൗൺസിലർമാരും ഹാജരാകും എന്നാണ് പ്രതീക്ഷിക്കുന്നത്.