The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

ആയുര്‍ പാലീയം പദ്ധതി കാസര്‍കോട് ജില്ലയിലും ആരംഭിക്കണം

കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്ന് ബേക്കല്‍ പാലസിലെ ഡോ.എ.സദാനന്ദന്‍ നഗറില്‍ നടന്ന സമ്മേളനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.പത്മേഷണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീബ മുഖ്യാതിഥിയായി. ഈ മാസം 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ഡോ.പി.സി.സിരി സൂരജ്. മുഖ്യപ്രഭാഷണം നടത്തി. ഡോ.അഖില്‍ മനോജ്, ഡോ.ജി.കെ,സീമ ഡോ.കെ.ആര്‍.രഞ്ജിത്ത് , ഡോ.ശ്രുതി പണ്ഡിറ്റ്.കെ., ഡോ.പി.വി.ദിവ്യ, ഡോ.അജിത്ത് നമ്പ്യാര്‍, ഡോ.കെ.കുമാരന്‍, ഡോ.വി.രാജീവന്‍, ഡോ.പി.ആര്‍.പ്രവീണ്‍, ഡോ.കെ.പ്രേംരാജ്, ഡോ.കെ.സന്ദീപ്, ഡോ.ടി. വി രജിത, ഡോ.സി. ഐ ആയിഷത്ത് നാസിയ, ഡോ.അഖില കൃഷ്ണന്‍.കെ. എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ.എ.അജിത് നമ്പ്യാര്‍(പ്രസിഡന്റ്) ഡോ.ശ്രുതി പണ്ഡിറ്റ്.കെ.(സെക്രട്ടറി) ഡോ.എം. കെ.കൃഷ്ണകുമാര്‍(ട്രഷറര്‍), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോഎ..ദീപ(ചെയര്‍പേഴ്‌സണ്‍) ഡോ.കെ.സെമീന (കണ്‍വീനര്‍)എന്നിവരെതെരഞ്ഞെടുത്തു.

Read Previous

ഇന്നും കള്ളക്കടൽ പ്രതിഭാസം:തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Read Next

നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73