ഡൽഹിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തൃക്കരിപ്പൂർ നടക്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നടക്കാവിലെ പരേതരായ കുഞ്ഞമ്പു – ദേവഗീ ദമ്പതികളുടെ മകൻ എൻ. കെ പവിത്രൻ (58)ആണ് മരണപ്പെട്ടത്. 30 വർഷമായി ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.