The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചെങ്കളയിൽ കള്ളവോട്ട് നടന്നതായി ആരോപണം; നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ

കാസർകോട്‌: കാസർകോട്‌ നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും ചെങ്കള എഎൽപി സ്‌കൂളിലും കള്ളവോട്ട്‌ ചെയ്‌തതായി ആരോപണം.ഉദ്യോഗസ്ഥരും എൽഡിഎഫ്‌ ഏജന്റുമാരും എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി കള്ളവോട്ട്‌ ചെയ്യുകയായിരുന്നു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ചെർക്കള ഗവ. ഹയർസെക്കൻഡറിയിലെ 111, 112, 113, 114,115 നമ്പർ ബൂത്തുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂത്തുകലിലുമാണ് കള്ളവോട്ടുകൾ നടന്നതായി ആരോപണമുയർന്നത്.
കുമ്പള പേരാലിൽ 160-ാം നമ്പർ ബൂത്തിൽ കള്ളവോട്ട്‌ ചെയ്യാനെത്തിയ യുഡിഎഫ്‌ പ്രവർത്തകയ്‌ക്കെതിരെ എൽഡിഎഫ്‌ പരാതിപ്പെട്ടതോടെ ഇവർ ബൂത്തിൽനിന്നും ഇറങ്ങിയോടി.

ചെങ്കളയിലെയും ചെർക്കളയിലെയും കള്ളവോട്ട്‌ സംബന്ധിച്ച്‌ എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ വരണാധികാരി കൂടിയായ കലക്ടർ കെ ഇമ്പശേഖറിന്‌ പരാതി നൽകി. ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ചെർക്കള സെൻട്രൽ 115 നമ്പർ ബൂത്തിൽ കള്ളവോട്ട് നടക്കുന്നതായുള്ള പരാതിയിൽ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അറിയിച്ചു. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അലൈൻമെൻ്റ് കൃത്യമാക്കി പ്രശ്നം പരിഹരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു സി പി ഐ എം ചീഫ് ഏജൻ്റാണ് പരാതി നൽകിയത്.

Read Previous

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി ആറ് പേർക്ക് പരുക്ക്

Read Next

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73