ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്നും മുഴുവന്‍ ആളുകളും മഹത്തായ സമ്മതിദാന അവകാശം വിവിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്ത് ആകെ 1334 ബൂത്തുകളാണ് ഉള്ളത്. അതില്‍ 983 ബൂത്തുകള്‍ കാസര്‍കോട് ജില്ലയിലും 351 ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍ പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ സംവിധാനം ഉണ്ടായിരിക്കും. ട്രാന്‍സ് ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, മുതിന്ന പൗരന്‍മാര്‍ എന്നിവര്‍ മറ്റൊരു ക്യൂവിലും നിന്ന് വോട്ട് രേഖപ്പെടുത്തും. പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാനായി കുടിവെള്ളവും ഒ.ആര്‍.എസും നല്‍കും. മുഴുവന്‍ ബൂത്തുകളും ഹരിത ചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുക. മണ്ഡലത്തിലെ 1334 പോളിങ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയവും പോളിങ് സ്‌റ്റേഷനുകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കും. എ.ഡി.എം കെ.വി ശ്രുതിക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.