The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈ മാസം 29ന് 11 മണിക്ക് മുൻപ് മറുപടി നൽകണമെന്ന് നിർദേശം. ബിജെിപി അധ്യക്ഷൻ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് അനുസരിച്ച് താരപ്രചാരകരും സ്ഥാനാർത്ഥികളും നടത്തുന്ന പരാമർശങ്ങളിൽ പാർട്ടി അധ്യക്ഷനാണ് ഉത്തരവാദിത്തം എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. തുടർന്നാണ് ബിജിപി അധ്യക്ഷനോട് വിശദീകരണം തേടിയിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിൽ നടത്തിയ പരാമർശത്തിലാണ് നടപടി. രാജ്യത്ത് ദാരിദ്ര്യം വർധിച്ചുവരുന്നുവെന്ന പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സംഭവത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോടാണ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടിയിരിക്കുന്നത്.

Read Previous

‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

Read Next

അനധികൃത മത്സ്യ ബന്ധനം: രണ്ടു ബോട്ട് പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73