ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. സംസ്ഥാനത്ത് വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
മദ്യ വില്പനശാലകള് റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്പനശാലകള്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.