The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് സീതാംഗോളി പള്ളത്തടുക്കയിലെ സ്വകാര്യ ബസ് കണ്ടക്ടറെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമഭണ്ഡാരിയുടെ മകൻ ദിനേശൻ(54) ആണ് മരിച്ചത്. കുമ്പള – മുള്ളേരിയ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് കണ്ടക്ടർ ആണ്. ഏതാനും ദിവസമായി അവധിയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയ ദിനേശൻ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചു ഫോൺ റിങ് ചെയ്തെങ്കിലും എടുത്തില്ല. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം പെർണക്ക് സമീപത്തെ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അമ്മ : സീത. ഭാര്യ: ജലജ. മക്കൾ: ക്ഷമ, പൂജാലക്ഷ്മി, ശ്രീജിത്ത്. സഹോദരങ്ങൾ: ജയചന്ദ്രൻ, ഗീത, അവിനാഷ്.

Read Previous

ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Read Next

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറ്റുന്നതിനിടയിൽ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73