The Times of North

Breaking News!

അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു   ★  ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു   ★  സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് കേസിലെ പ്രതി ലാവ സെമീർ അറസ്റ്റിൽ

 

മയക്കുമരുന്ന് കടത്തുൾപ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന
അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസും സംഘവും ചേര്‍ന്ന് തെക്കേപ്പുറത്തെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തു .

കഴിഞ്ഞ ഫെബ്രുവരി 4 ന് പുലര്‍ച്ചെ വാഹനപരിശോധനക്കിടെ സമീറും സുഹൃത്ത് രാവണേശ്വരം കൊട്ടിലങ്ങാട്ടെ സി.കെ.റഷീദും സഞ്ചരിച്ച കാറില്‍ നിന്നും 3.410 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. റഷീദിനെ പോലീസ് അറസ്റ്റുചെയ്തെങ്കിലും സമീര്‍ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സമീര്‍. കഴിഞ്ഞ ഒക്ടോബറില്‍ ബദിയടുക്ക മുക്കംപാറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ മാറില്‍ കയറി പിടിക്കുകയും വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്ന കേസിലും ഇയാള്‍ പ്രതിയാണ്.

Read Previous

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയ പാര്‍ട്ടി രൂപീകരിക്കും

Read Next

ഐഫോൺ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73