The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ 34 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു.

കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർകൊപ്പം സബ് ഇൻസ്‌പെക്ടർ എം ടി പി സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. കുഞ്ഞബ്ദുല്ല,സിവിൽ പോലീസ് ഓഫീസർമാരായ കെ.സംജിത്,എം.മനു എന്നിവരും ഉണ്ടായിരുന്നു.

1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നും പാറപ്പള്ളിയിൽ വെച്ചു. ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു 15000/
രൂപ വാങ്ങിയതിനു ശേഷം വിസ നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തു എന്നാണ് കേസ്.  ഈ കേസിൽ പോലീസിനെ വെട്ടിച്ച് ഇയാൾ കണ്ണൂർ കാസർകോട് ജില്ലകളിൽ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. നിരവധി തവണ പോലീസിന്റെ നീക്കം മണത്തറിഞ്ഞു ഒളിവിൽ പോയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Previous

ആലാമി പള്ളിയിലെ ചന്ദ്രൻ കാവുന്തല അന്തരിച്ചു

Read Next

കേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73