ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ച് ഡി വൈ എഫ് ഐ രംഗത്ത്. യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും ഇതിന് പിന്നിൽ മൂന്ന് പേരാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്റെ ഐ ടി സെൽ ചുമതലയുള്ള സരിനും ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.