The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

 

മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രശസ്ത സിനിമ നടി -നടന്‍മാരായ നവ്യനായര്‍, അര്‍ജുന്‍ അശോകന്‍, അനു സിത്താര, പാരിസ് ലക്ഷ്മി, ശില്പബാല, പാഷണം ഷാജി, നോബി, ഗായകന്മാരായ കണ്ണൂര്‍ ഷെരീഫ്, ദേവാനന്ദന്‍, ശ്വേത അശോക്, ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡര്‍ വൈഷ്ണവി, നടന്മാരായ പ്രസാദ് മുഹമ്മ, കലാഭവന്‍ ജയകുമാര്‍, ജാസ്മിന്‍ മുന്ന എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് ആറു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി. പരിപാടിയില്‍ അമേന്‍ഡ്രിയ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ലോഞ്ചിംഗ് ആണ് നടക്കുന്നത്.

പത്ര സമ്മേളനത്തില്‍ അമന്‍ഡ്രിയ മാനേജിംഗ് ഡയരക്ടര്‍ രാജ് മോഹന്‍, സ്മൃതി, രാജ് മോഹന്‍, പലേഡിയം എം.ഡി മണികണ്ഠന്‍ മേലത്ത്, മിനി മണികണ്ഠന്‍, ഇവന്റ് ഡയറക്ടര്‍ ബാലഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഫേണ്‍: 7902477577.

Read Previous

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; 53,000 പിന്നിട്ടു

Read Next

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!