The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

അപരസ്ഥാനാർത്ഥി ബാലകൃഷ്ണന് നീലേശ്വരത്ത്‌ നിന്നും വധ ഭീഷണി

കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന്‍ എന്നിവരാണ് വധഭീഷണി മുഴക്കിയതെന്നും ബാലകൃഷ്ണന്‍ പറയുന്നു.

‘1977 മുതൽ 2024 വരെ ഞാൻ കമ്യൂണിസ്റ്റായിരുന്നു. പാർട്ടിയെ അമ്മയെ പോലെയായിരുന്നു കരുതിയത്. 1988 മുതൽ സിപിഎമ്മിന് ഉളളിലെ അഴിമതിക്കെതിരെ പോരാടുന്ന ആളാണ് ഞാൻ. ഒരു പാർട്ടി നേതാവിന്റെ മകന്റെ പേരിലുളള മോഷണ കേസുമായി ബന്ധപ്പെട്ട് ശബ്ദമുയർത്തിയതിന്റെ പേരിൽ എന്നെ 6 മാസത്തേക്ക് അന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുളളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിത്വം. നോമിനേഷൻ കൊടുത്ത ശേഷം പിൻവലിക്കാൻ വലിയ സമ്മർദ്ദമാണ് സഖാക്കളിൽ നിന്നുണ്ടായത്. നിലേശ്വരത്താണ് ഞാൻ താമസിക്കുന്നത്. അവിടെ വെച്ചാണ് പാർട്ടി പ്രാദേശിക നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടായത്. നോമിനേഷന്‍ പിന്‍വലിക്കാന്‍ സഖാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സിപിഎമ്മിന്റെ മുന്‍ നേതാവായിരുന്ന ബാലകൃഷ്ണന്‍ പറഞ്ഞു.

Read Previous

സിഐടിയു കൊടിമരം സ്ഥാപിച്ചു

Read Next

ജീപ്പ് മറിഞ്ഞ് 2പേർക്ക് പരുക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73