രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളേയും, മതേതര ഘടനയേയും തകർത്തുകൊണ്ട് ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തി ,സർവ്വീസ് പെൻഷൻകാരുടേയും, ജീവനക്കാരുടേയും അവകാശങ്ങൾ നിഷേധിക്കുകയും , അനുവദിച്ചത് വിതരണം ചെയ്യാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മരവിപ്പിക്കുന്ന പിണറായി സർക്കാരിൻ്റെ ദുർഭരണത്തിനെതിരേയും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു വാഹന പ്രചാരണ ജാഥകൾ നടത്തി.
കോളിയടുക്കത്തു നിന്നും ആരംഭിച്ച ജാഥകൾ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ കല്ലട്ര അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പരവനടുക്കം, ഉദുമ , പാലക്കുന്ന്, ബേക്കൽ, പെരിയാട്ടടുക്കം, പെരിയ, കല്ല്യോട്ട്, കുണ്ടംകുഴി, കാഞ്ഞിരത്തുങ്കാൽ, കുറ്റി ക്കോൽ, പടുപ്പ്, കാനത്തൂർ, ബോവിക്കാനം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പൊയിനാച്ചിയിൽ സമാപിച്ചു. കെ.എസ്.എസ്.പി.എ.യുടെയും, യു.ഡി.എഫിൻ്റെയും നേതാക്കളായ പി.സി.സുരേന്ദ്രൻ നായർ, സി.രാജൻ പെരിയ, എം.കെ. ദിവാകരൻ, വി.പ്രമോദ്, വി.ദാമോദരൻ കെ. ശൈലജകുമാരി, പി.പി. ബാലകൃഷ്ണൻ, ടി.കെ.എവുജിൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, എൻ.ടി.സെബാസ്റ്റ്യൻ, എൻ. ബാലചന്ദ്രൻ, ബാബു മണിയങ്ങാനം, കൃഷ്ണൻ ചട്ടം ചാൽ, കെ.ചാത്തുകുട്ടി നായർ, ഏ. ദാമോദരൻ, സി. അശോക് കുമാർ, വി.കെ. കരുണാകരൻ, കെ.ബി. ശ്രീധരൻ, കെ.വി.വിജയൻ, രവീന്ദ്രൻ കരിച്ചേരി, കെ. ലക്ഷ്മണ എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.