നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധർമദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും പുലർച്ചെ പുതിയഭഗവതിയുടെയും പുറപ്പാട് കാണാൻ നൂറുകണക്കിനാളുകൾ തറവാട്ടിൽ എത്തി. ചൂളിയാർ ഭഗവതി, പാടാർക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ദണ്‌ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളും അരങ്ങിലെത്തി. കളിയാട്ടത്തലേന്ന് വിവിധ തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റങ്ങളും അന്തിത്തോറ്റങ്ങളുമുണ്ടായി.
13 വരെ പുതിയ ഭഗവതിയുടെ പ്രാർത്ഥന കളിയാട്ടവുമുണ്ടാകും.