The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കാട്ടാന ചുഴറ്റി എറിഞ്ഞ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

പനത്തടി മരുതോം ശിവഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.
മൊട്ടയംകൊച്ചി ദേവരോലിക്കല്‍ ബേബിയുടെ മകന്‍ ടി.ജെ ഉണ്ണി(31)യെയാണ് കാട്ടാന ചുഴറ്റിയെറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെ വനാതിര്‍ത്തിയിലെ വെള്ളത്തിന്‍റെ ടാപ്പ് തുറക്കാനെത്തിയപ്പോഴാണ് പിന്നിലൂടെ വന്ന കാട്ടാന ഉണ്ണിയെ തുമ്പികൈകൊണ്ട് ചുഴറ്റിയെറിഞ്ഞത്. വീണിടത്തുനിന്നും ഉണ്ണി ഓടി രക്ഷപ്പെടുകയായിരുന്നു ഉണ്ണിയെ ആന ചുഴറ്റിയെറിയുന്നത് കണ്ട തൊട്ടടുത്തുതന്നെ ടാപ്പിങ്ങില്‍ ഏര്‍പ്പെട്ട സുകുമാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആനയെ ഒച്ചവെച്ച് വിരട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റ ഉണ്ണിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Previous

കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി

Read Next

ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!