The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

നീലേശ്വരത്ത് എൽഡിവൈഎഫ് യൂത്ത് വിത്ത് മാസ്റ്റർ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.

എൽഡിവൈഎഫ് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് മാസ്റ്റർ യൂത്ത് പാർലമെന്റ് നീലേശ്വരം പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.എൽഡിവൈഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം ശ്രീജിത്ത്‌ അധ്യക്ഷനായി.ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എം എൽ എ,ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എം വി ഷിമ,ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.സരിൻ ശശി,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വ ഷാലു മാത്യു, കെ ആർ ചന്ദ്രകാന്ത്,മനു എം,അജിത്ത് എം സി,ഹനീഫ് പി ഏച്ച്, ലിജോ സെബാസ്റ്റ്യൻ,റഹീസ് സുൽത്താൻ,പ്രജേഷ് ടി,സന്തോഷ്‌ മാവുങ്കാൽ,കെ സബീഷ്,അനീഷ പി പി, കെ ആർ അനിഷേധ്യ എന്നിവർ സംസാരിച്ചു.

എൽഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണ ഗാനം വിജയഭേരിയുടെ പ്രകാശനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. എൽഡിവൈഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.തുടർന്ന് പ്രശസ്ത നാടൻപ്പാട്ട് കലാകാരി ജയരഞ്ജിത കാടകം ഗാനം അവതരിപ്പിച്ചു.ലാസ്റ്റ് ബെഞ്ച അവതരിപ്പിച്ച മ്യൂസിക്കൽ ബാൻഡും അരങ്ങേറി.

Read Previous

അതിർത്തി ഗ്രാമങ്ങളുടെ മനസ്സറിഞ്ഞ് ബാലകൃഷ്ണൻ മാസ്റ്ററുടെ പര്യടനം

Read Next

3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73