The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

വിനോദയാത്രക്ക് പോയ മധ്യവയസ്കനെ തീവണ്ടിയിൽ കാണാതായി

വിമാനത്തില്‍ വിനോദയാത്രക്ക്‌ പോയി തീവണ്ടിയിൽ നാട്ടിലേക്ക് മടങ്ങിയ മധ്യവയസ്ക്കനെ യാത്രയ്ക്കിടയില്‍ കാണാതായി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ കരുണാകരന്‍നായരെയാണ് (68)ഇന്നലെ തീവണ്ടിയില്‍ നിന്നും കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ രാവിലെയാണ്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ വിനോദ യാത്രക്ക് പോയത്‌. എറണാകുളത്ത് ചുറ്റിക്കറങ്ങിയശേഷം ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഷോര്‍ണ്ണൂരില്‍ എത്തിയപ്പോള്‍ കരുണാകരൻ മൂത്രം ഒഴിച്ച് തിരിച്ച് വന്ന് സീറ്റില്‍ കിടന്നിരുന്നുവത്രെ. നീലേശ്വരത്ത് എത്തിയപ്പോഴാണ് കരുണാകരന്‍നായരെ കാണാനില്ലെന്ന് മനസ്സിലായത്.

നീലേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.

Read Previous

കരിന്തളം കയനിയിലെ ടി.വി. ബാബു (55) അന്തരിച്ചു.

Read Next

ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!