ആരാധനാലയങ്ങൾ നാടിൻ്റെ പൊതു സ്വത്താണെന്നും നന്മയും കരുണയും സമാധാനവും നൽകുവാനുള്ളതായി മാറുകയാണ് ഇത്തരം കേന്ദ്രങ്ങളെന്നും ബത്തേരി രൂപതാ അധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ചീമേനി വെളിച്ചംതോട് സെൻ്റ് ജേക്കബ്സ് മലങ്കര കത്തോലിക്കാ പള്ളിയുടെ പുതിയ ദേവാലയ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
വെളിച്ചംതോട് സെൻ്റ് ജേക്കബ്സ് പള്ളി പുതുക്കി പണിയുന്ന പ്രവർത്തനങ്ങൾക്ക് ശില പാകിയതോടെ തുടക്കമിട്ടു. മെത്രാപ്പോലീത്തയെ പള്ളി വികാരി ഫാദർ ബിജു മുമ്പള്ളിയുടെ നേതൃത്വത്തിൽ വൈദീകരും
സന്ന്യസ്തരും വിശ്വാസികളും ചേർന്ന് വെളിച്ചംതോട് റോഡിൽ നിന്നും പളളി പരിസരത്തേക്ക് സ്വീകരിച്ചു. തുടർന്ന് അടിസ്ഥാന ശിലാ ആശീർവാദവും ശിലാസ്ഥാപന ശുശ്രൂഷയും നടത്തി.
പ്രോട്ടോ വികാരി ഫാദർ വർഗീസ് താന്നിക്കാക്കുഴി, ഫാദർ ലാസർ പുത്തൻകണ്ടത്തിൽ, ഫാദർ പീറ്റർ മുല്ലക്കാട്ടിൽ, ഫാദർ ബിജു മുടമ്പള്ളിക്കുഴിയിൽ, ഫാദർ ആൻഡ്രൂസ് തെക്കേൽ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം വർഗീസ് മഞ്ചട്ടിയിൽ, ട്രസ്‌റ്റി പി.ജെ.ആൻ്റണി, നിർമാണ കമ്മിറ്റി ചെയർമാൻ ജോയി നെല്ലാംകുഴി, കൺവീനർ അനിൽ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്ന് നടന്നു.