The Times of North

Breaking News!

ഉജ്വല ബാല്യം പുരക്കാരം ചോയ്യംങ്കോട്ടെ യഥുന മനോജിന്   ★  റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി ഹൃദയാഘാതം അന്തരിച്ചു   ★  വിസ്മയ തീരം ടീസർ റിലീസ് ചെയ്തു   ★  അങ്കൺവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം   ★  നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം നടന്നു.   ★  സൗജന്യ നൃത്ത പരിശീലന ക്ലാസ്സ്‌   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം  വി. കൈലാസ് നാഥ് അനുസ്മരണം നടത്തി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമർപ്പണവും പുതുവർഷ ആഘോഷവും സംഘടിപ്പിച്ചു   ★  കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്   ★  തൃക്കരിപ്പൂരിൽ മത്സ്യ വില്പനകട അടിച്ചു തകർത്തു 15 പേർക്കെതിരെ കേസ്

സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു; വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നതെന്ന് കെ സുധാകരൻ ചോദിക്കുന്നു. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

 

Read Previous

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

Read Next

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73