Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ninja-forms domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the post-title-marquee-scroll domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/thetimesofnorth.com/public_html/wp-includes/functions.php on line 6114
കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം - The Times of North

The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

കണ്ണൂര്‍പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടത്തെറിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൂത്തുപറമ്പ് എസിപി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരണപ്പെട്ടിരുന്നു. നാല് പേര്‍ക്കായിരുന്നു പരിക്ക്. സ്‌ഫോടനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

ബോംബ് നിര്‍മാണത്തില്‍ കുന്നോത്തുപറമ്പ്, പുത്തൂര്‍, കൈവേലിക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് കൊളവല്ലൂര്‍, പാനൂര്‍ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സേനയെ വിന്ന്യസിച്ചു. ഇതിനിടെ നിര്‍മാണം നടക്കുന്ന തന്റെ വീട്ടില്‍ കയറി അറിവോ സമ്മതമോ കൂടാതെ ബോംബ് നിര്‍മാണം നടന്നതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ കെ പി രാധ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

പാര്‍ട്ടി കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയത്.

Read Previous

മഠത്തിൽ അപ്പുവിന്റെ മരുമകൾ ഭാരതി അന്തരിച്ചു

Read Next

സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു; വിമർശിച്ച് കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73