നീലേശ്വരം കോട്ടപ്പുറത്ത് മുസ്ലീംലീഗ് -ഐഎന്‍എല്‍ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം.ഇരു വിഭാഗത്തെയും ആറുപേര്‍ക്ക് പരിക്കേറ്റു. മുസ്ലീംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഉച്ചൂളികുതിരിലെ ഇ.കെ.മജീദ്(60), മകള്‍ അന്‍സീറ(20), ലീഗ് പ്രവര്‍ത്തകരായ ബാസിദ്, അബ്രാസ് എന്നിവര്‍ക്കും നാഷണല്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അബ്രാസ്(25), നാഷണല്‍ യൂത്ത് ലീഗ് ശാഖ സെക്രട്ടറി റമീസ്(25) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. മജീദിനെയും മകളെയും യൂത്ത് ലീഗുകാരായ റമീസും അബ്രാസും വ്യാഴാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യൂത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തങ്ങളെ അക്രമിച്ചതെന്നും റമീസും അബ്രാസും പറഞ്ഞു. മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി മജീദിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തങ്ങളെ അക്രമിച്ചതെന്നും ഇതേകുറിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ മജീദും മകളുടെ ഭര്‍ത്താവ് ജാഫറും ചേര്‍ന്ന് അക്രമിച്ചുവെന്നും റമീസും പറയുന്നു. ഉച്ചൂളികുതിരില്‍ സ്ഥാപിച്ച ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ ചൊല്ലിയാണ് കോട്ടപ്പുറത്ത് സംഘര്‍ഷം ഉണ്ടായത്. ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ സിപിഎം നേതാക്കളും മുസ്ലീംലീഗ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഇതിനുശേഷം വീണ്ടും ബോര്‍ഡുകള്‍ നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവം അറിഞ്ഞ് നീലേശ്വരം പോലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.