The Times of North

Breaking News!

വയലാർ അനുസ്മരണം നടത്തി   ★  അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

 

കാസർകോട്ടെ അമ്പലത്തറ ഗുരുപുരത്ത് വാടകവീട്ടില്‍ നിന്നും 7.69 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികളെ 25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ സി.എച്ച്. ഹൗസിൽ അബ്ദുൾ റസാഖ് (51), മൗവ്വൽ പരണ്ടാനം വീട്ടിൽ സുലൈമാൻ (51) എന്നിവരെയാണ് മംഗലാപുരം സ്വദേശി ജോസഫ് ഡിസൂസയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

2022 നവംബർ മാസത്തിലാണ് ജോസഫിൽ നിന്നും പ്രതികൾ 25 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ഇവർക്ക് പകരം ഒരുകോടി രൂപം നൽകാൻ കഴിഞ്ഞിരുന്നില്ല ഇതേ തുടർന്നാണ് ജോസഫ് ഡിസൂസ അമ്പലത്തറ പോലീസ് പരാതി നൽകിയത്.

Read Previous

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്

Read Next

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി;രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി എൻസിഇആർടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73