The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി. മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തര്‍പ്രദേശ് കൃഷി വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയാണ്. വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര എന്നിവരുമായി അദ്ദേഹംചര്‍ച്ച നടത്തി. തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റില്‍ എത്തിയ അദ്ദേഹത്തെ വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വീകരിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണ നടപടികൾ അദ്ദേഹം നിരീക്ഷിച്ചു. നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ് ഒപ്പമുണ്ടായിരുന്നു.

തുടർന്ന് കളക്ടറേറ്റിലെ ഇലക്ഷൻ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറും എ.ഡി.എമ്മുമായ കെ.വി.ശ്രുതി, നോഡൽ ഓഫീസർആദില്‍ മുഹമ്മദ്, എന്നിവരുമായും കൺട്രോൾ റൂം ജീവനക്കാരുമായും ഒബ്സർവർ സംസാരിച്ചു. ടോള്‍ ഫ്രീ നമ്പര്‍ 1950ലൂടെ വരുന്ന വിവരങ്ങള്‍, സിവിജില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.

പൊതു നിരീക്ഷകന്റെ ഫോണ്‍ നമ്പര്‍ 7907671205.

Read Previous

ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

Read Next

എംപിയുടെ പൊറാട്ട്‌ നാടകം പരിഹാസ്യം: സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73