The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നൽകി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബുധനാഴ്ച്ച അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം.വി.ബാലകൃഷ്ണന്‍ ( സിപിഐ എം ), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ), സി.എച്ച്.കുഞ്ഞമ്പു (സിപിഐ എം ) കെ.മനോഹരന്‍ ( സ്വതന്ത്രന്‍ ), വി.രാജേന്ദ്രന്‍ ( സ്വതന്ത്രന്‍ ) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

എം.വി.ബാലകൃഷ്ണന്‍, കെ.മനോഹരന്‍ എന്നിവര്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ.ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി.എച്ച്.കുഞ്ഞമ്പു, വി.രാജേന്ദ്രന്‍ എന്നിവര്‍ എ.ആര്‍.ഒ ഡപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.ഷാജു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പത്ത് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വ്യാഴാഴ്ച്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

Read Previous

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

Read Next

പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73