ഭാര്യ ജോലിക്ക് പോകാത്തതിന് മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര ദാറുൽ സലാമിൽ അബ്ദുൽ സലാമിന്റെ മകൾ സലീമ അബ്ദുൽ സലാമിന്റെ പരാതിയിൽ കണ്ണൂർ കാട്ടാമ്പള്ളിയിലെ ഹാരിസിന്റെ മകൻ ജഹാഷിനെതിരെയാണ്(40) പോലീസ് കേസ് എടുത്തത്. 2014 ഓഗസ്റ്റ് 17നാണ് ഇവരുടെ വിവാഹനിർന്നത് ഇതിനുശേഷം സലീമയുടെ പള്ളിക്കരയിലെ വീട്ടിലും ആജാനൂർ മാണിക്കോത്തും ഇട്ടമ്മലിലും വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴും നിരന്തരം പീഡിപ്പിച്ചു എന്നാണ് സലീമയുടെ പരാതി.