The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഫണ്ട് വിനിയോഗം: നീലേശ്വരം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

പദ്ധതി ഫണ്ടുകൾ പൂർണമായും ചെലവഴിച്ചതിന് നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം 2023 -24 വർഷത്തെ വികസന ഫണ്ടുകൾ 100ശതമാനം ചിലവഴിച്ചതിനാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ നീലേശ്വരത്തിനു ഒന്നാംസ്ഥാനതിന് അർഹമാക്കിയത്. ഉറവിട മാലിന്യ സംസ്കരണം, നഗരസഭയിലെ ഓരോ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ 3000 ത്തോളം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കൽ എന്നിങ്ങനെ നഗരസഭയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പുതുതായി ലോറി വാങ്ങിയത്,2023 -24 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍ സ്പില്‍ ഓവര്‍ ഉള്‍പ്പടെ നൂറ് ശതമാനം പൂര്‍ത്തീകരണത്തോടെയാണ്‌ നീലേശ്വരം നഗരസഭക്ക്‌ സംസ്ഥാനതലത്തില്‍ ഒന്നാമതെത്താൻ കഴിഞ്ഞത് സംസ്ഥാനത്തെ 87 നഗരസഭകളിൽ വികസന പ്രർത്തനങ്ങളിൽ മുഴുവൻ തുകയും ചെലവഴിച്ച് ലക്ഷ്യം കൈവരിച്ചാണ് നേട്ടം കൈവരിച്ചത്. ഈ സാമ്പത്തിക വര്‍ഷം നഗരസഭയുടെ സ്പിൽ ഓവർ ഉൾപ്പെടെ ബജറ്റ് വിഹിതമായ 8.45 കോടി രൂപയുടെ ഉൽപ്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലെ വികസന പദ്ധതികളാണ് നഗരസഭ നടപ്പിലാക്കിയത്. പൊതു വികസന ഫണ്ട്, ധനകാര്യ കമ്മീഷൻ വിഹിതം, പട്ടികജാതി വികസന ഫണ്ട് ഉൾപ്പെടെയുള്ളതുകൊണ് നൂറ് ശതമാനം ചെലവഴിച്ചത്. നഗരസഭയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചതെന്ന് നഗരസഭാ ചെയര്‍ പേഴ്സൺ ടി വി ശാന്തയും, സെക്രട്ടറി കെ മനോജ് കുമാറും അറിയിച്ചു. നഗരസഭാ ചെയര്‍ പേഴ്സൺ ടി വി ശാന്തയും ഒപ്പം നഗരസഭ കൗൺസിലർമാരും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറി കെ മനോജ് കുമാറും നഗരസഭയിലെ ഉദ്യോഗസ്ഥരും നടത്തിയ ചിട്ടയായ പ്രവർത്തനമാണ് നീലേശ്വരം നഗരസഭയെ അവാർഡിന് അർഹമാക്കിയത്.

Read Previous

തൈക്കടപ്പുറത്തെ ബി.അമീർ അന്തരിച്ചു

Read Next

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന്റെ വില 30.50 രൂപ കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73