The Times of North

Breaking News!

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു   ★  അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം    ★  വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം   ★  ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം   ★  നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി   ★  കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു   ★  ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം   ★  കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.   ★  കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

പയ്യാമ്പലത്ത് നായനാരുടെയും കോടിയേരിയുടെയും ഉൾപ്പെടെ നേതാക്കളുടെ സ്മൃതി മണ്ഡപം വികൃതമാക്കി

കണ്ണൂർ പയ്യാമ്പലത്ത്‌ സിപിഎമ്മിന്റെ സമുന്നതനേതാക്കളുടെ സ്മൃതി മണ്ഡപം കരിഓയിൽ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ഗോവിന്ദന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഒ.ഭരതന്‍ എന്നിവരുടെ കണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്മൃതി മണ്ഡപങ്ങളാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്‌.
ഇന്ന് രാവിലെ 10 മണിയോടെയാണ് നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചതായി കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പയ്യാമ്പലത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയാണ്. പി.കെ.ശ്രീമതി ടീച്ചര്‍, എം.ബി.രാജേഷ്, കെ.പി.സഹദേവന്‍ തുടങ്ങിയ നേതാക്കളും സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി.തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയതില്‍ സിപിഎം അണികള്‍ കടുത്തപ്രതിഷേധത്തിലാണ്. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.

Read Previous

മടിക്കൈ എരിക്കുളത്ത് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം

Read Next

അരലക്ഷം കടന്ന് സ്വർണവില

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73