ലോക്സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസർകോട് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജനും പാർട്ടിയും, കാസർകോട് ഐബിയും ആർപിഫും സംയുക്തമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർ നടപടികൾക്കായി കേസ് കാസർകോട് എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ് കടത്തി കൊണ്ട് വന്ന പ്രതിയെ കണ്ടെത്താൻ അന്വേഷണം കാസർകോട് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു.
കഞ്ചാവ് പിടികൂടിയ സംഘത്തിൽ പ്രൈവൻറ്റീവ് ഓഫിസർ ബി. എസ്.മുഹമ്മദ് കബീർ , പ്രൈവൻറ്റീവ് ഓഫീസർ ഗ്രേഡ് എം എം,പ്രസാദ് സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബി. എൻ.ദീപു, ആർ. കെ. അരുൺ ആർ പി എഫ് എ എസ് ഐ എം. ഡി അജിത് കുമാർ, സി. എസ്.സനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ പി രാജീവൻ, കോൺസ്റ്റബിൾ വി ടി രാജേഷ് എന്നിവരുമുണ്ടായിരുന്നു.