The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

‘ആരോപണങ്ങള്‍ അല്ലാതെ തെളിവുണ്ടോ?’ വി.ഡി സതീശനെതിരായ 150 കോടി അഴിമതി ആരോപണത്തിൽ കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അൻവര്‍ ആരോപണം ഉന്നയിച്ചത്. പി വി അന്‍വറിന‍റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കവടിയാർ സ്വദേശി ഹഫിസാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും വേണമെന്ന് കോടതി ഹർജിക്കാരനോട് പറഞ്ഞു. ഇതേ പരാതി വിജിലൻസ് ഡയറക്ടർക്കും നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഹർജിയിൽ ഇതേവര സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അൻവർ ആരോപിച്ചത്.

Read Previous

മടിക്കൈ സ്കൂളിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

Read Next

ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗത്തെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73