The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

രണ്ടരവയസുകാരിയുടെ കൊലപാതകം:പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മർദ്ദനത്തെ തുടർന്നാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി ക്രൂരമർദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദ വിവരങ്ങൾ പുറത്തായിരുന്നു. മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുൻപ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടർന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം.

Read Previous

കോവളം- ബേക്കലം ജലപാതയ്ക്കെതിരെ ജനകീയ കൺവെൻഷൻ നടന്നു

Read Next

മടിക്കൈ സ്കൂളിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥിക്ക് ഗുരുതരം, പരിയാരത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73