പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കിയ പാലായി ഊരുവിക്ക് സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം കാസർകോട് ജില്ല കമ്മിറ്റിയോട് വിശദീകരണം തേടിയതായി അറിയുന്നു.ഊര് വിലക്ക് പ്രഖ്യാപിച്ച കുടുംബത്തിന്റെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ കളങ്കപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. പാലായി ഷട്ടർ കം ബ്രിഡ്ജ് നിർമ്മാണ സമയത്ത് സമീപന റോഡിന് വേണ്ടി സ്ഥലമെടുപ്പുക്കുന്നതുമായി ബന്ധപ്പെട്ടാണ് പാലായിയിലെ പാർട്ടി കുടുംബംകൂടിയായ വയോധിക എം.കെ.രാധക്കും കുടുംബത്തിനും
അപ്രഖ്യാപിത ഊര് വിലക്ക് ഏർപ്പെടുത്തിയത്.അതിനുശേഷം ഇവരുടെ കുടുംബത്തിന്റെ പറമ്പിൽ നിന്നും തേങ്ങ പറിച്ചെടുക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം തേങ്ങപറിക്കാൻ എത്തിയവരെ സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ഏഴോളം പേർ ചേർന്ന്ചേർന്നുതടയു യുകയും തേങ്ങ പറിക്കാൻ എത്തിയ തൊഴിലാളികളെയും വയോധികയെയും മക്കളെയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാർട്ടി പ്രവർത്തകർ തേങ്ങ പറിക്കുന്നത് തടയുകയും വയോധികയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയും ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്തയാവുകയും ചെയ്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്.