മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു.
അജാനൂര്‍ ആവിക്കല്‍ മുട്ടുംന്തല ഹൗസില്‍ എം.ശശിധരന്റെ (66) സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസിയും മത്സ്യതൊഴിലാളിയുമായ പ്രകാശനെയാണ് (45)അറസ്റ്റ് ചെയ്തത്.
ഗൾഫിൽനിന്നും നാട്ടിലെത്തിയ ശശിധരന്റെ മകന്‍ എം.സജേഷ് പിതാവിന്റെ കയ്യില്‍ അണിയിച്ച മോതിരമാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. വൈകീട്ട് മൂന്നരക്കും മൂന്നേമുക്കാലിനും ഇടയിലാണ് മോതിരം നഷ്ടമായത്. ഈ സമയത്ത് പ്രകാശന്‍ ശശിധരന്റെ വീട്ടിലുണ്ടായിരുന്നു. മോതിരം മോഷണം പോയതിന് പിന്നാലെ സജേഷ് പ്രകാശനെ നിരീക്ഷിച്ചുവരികയായിരുന്നു. പെട്ടെന്നുള്ള പ്രകാശന്റെ ആര്‍ഭാടജീവിതം പ്രകാശന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രകാശനാണ് മോതിരം മോഷ്ടിച്ചതെന്നു കണ്ടെത്തിയത് ഇതോടെ സജേഷ് പ്രകാശനെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മോതിരം കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രകാശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജ്വല്ലറിയില്‍ നിന്നും മോഷണമുതല്‍ കണ്ടെടുത്തു.