The Times of North

Breaking News!

വയലാർ അനുസ്മരണം നടത്തി   ★  അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു

പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ ഹമീദ് (54), കീഴൂരിലെ അസ്ലം (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഹമീദിനെയാണ് ആദ്യം പിടികൂടിയത് ഇയാളിൽ നിന്നും 3,01160 രൂപ പിടികൂടി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കീഴൂരിലെ അസ്ലമിന് നൽകാനാണ് പണം എത്തിച്ചതെന്ന് മൊഴി നൽകിയത്. തുടർന്ന് അസ്ലാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.25 രൂപയും കണ്ടെടുത്തു. പിടിയിലായ ഹമീദ് കുഴൽപ്പണ വിതരണ ഏജൻറ് ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും പണം വിതരണം ചെയ്യേണ്ട നിരവധി ആളുകളുടെ ലിസ്റ്റും കണ്ടെത്തിയിരുന്നു.

ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ മാരായ ഈ വി അബ്ദുൽ റഹ്മാൻ എ എം സുരേഷ് കുമാർ പോലീസ് ഓഫീസർമാരായ ഹിതേഷ്, പ്രശാന്തി, നിജിൻ കുമാർ, രജീഷ് എന്നിവരും കുഴപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Read Previous

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

Read Next

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാഞ്ഞങ്ങാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73