റെയിൽവേയുടെ പാർക്കിംഗ് സ്ഥലം എഫ് സി ഐയിലെ ചരക്ക് ലോറികൾ കയ്യേറി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗൂഡ്സ്ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു സെക്രട്ടറി വെങ്ങാട്ട് ശശി അറിയിച്ചു. റെയിൽവേ പാർക്കിങ്ങിന്റെ പണി തീരുകയോ, ഉദ്ഘാടനച്ചടങ്ങ് നടത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴും റെയിൽവേ അവിടെ നോപാർക്കിങ്ങ് ബോഡാണ് വെച്ചിട്ടുള്ളത്. കൂടാതെ ‘ഗൂഡ്ഷെഡിൽ ലോറികൾക്കു മാത്രമെ നിർത്തിയിടാൻ പാടുള്ളൂ റേഷനും സിമന്റും കയറ്റിയ ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ബൈക്കുകളും കാറുകളും കൈയടക്കി ദിനംപ്രതി മാർഗ്ഗതടസ്സo ഉണ്ടാക്കുകയാണ് ചെയ്യുന്നത്
പല തവണ ഇത്തരം വണ്ടികൾക്കു റെയിൽവേ പോലീസ് പിഴ ചുമത്തിയിരുന്നു. സ്റേറഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്കിങ്ങ് ഏരിയാ ഉണ്ടായിട്ട് അവിടെ പാർക്ക് ചെയ്യാതെ പലരും അനധികൃത പാർക്കിങ്ങിനെ ആശ്രയിക്കുകയാണ് എന്നിട്ടും ചരക്ക് ലോറികളെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ശശി വെങ്ങാട്ട് ആരോപിച്ചു.