The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

‘ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്’; ഡീൻ കുര്യാക്കോസിനെതിരെ വ്യക്തി അധിക്ഷേപവുമായി എം എം മണി

തൊടുപുഴ: ഡീൻ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്ത്യാധിക്ഷേപം നടത്തി സിപിഐഎം നേതാവ് എം എം മണി. ഇടുക്കിയിലെ പ്രസം​ഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അധിക്ഷേപ പരാമർശം.

‘ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? പാർലമെന്റിൽ പ്രസം​ഗിച്ചോ, എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. പിന്നെ..ബ്യൂട്ടിപാർലറിൽ കയറി വെള്ള പൂശീട്ട് പടോം എടുത്ത്. ജനങ്ങളോടൊപ്പം നിൽക്കാതെ ജനങ്ങൾക്കു വേണ്ടി ശബ്ദിക്കാതെ, ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ, ഏൽപ്പിച്ചോ… കഴിഞ്ഞ തവണ വോട്ടുചെയ്തോരൊക്കെ അനുഭവിച്ചോ. ഇനീം വന്നിരിക്കുകയാ, ഞാനിപ്പോ ഉണ്ടാക്കാം ഒലത്താം എന്ന് പറഞ്ഞ്. നന്നായി ഒലത്തിക്കോ. അതുകൊണ്ട് ഉണ്ടല്ലോ കെട്ടിവച്ച കാശ് കൊടുക്കാൻ പാടില്ല. നീതിബോധമുള്ളവരാണേൽ… പി ജെ കുര്യൻ, കുര്യൻ വേറെ പണിയാരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസ് ആണ് ഉണ്ടായത്, നമ്മള് മറന്നോ…’ എം എം മണി പ്രസം​ഗത്തിൽ പറഞ്ഞു. ആകെ സ്വദേശി ആയുള്ളത് ഇപ്പോൾ ജോയ്സ് മാത്രമാണെന്നും എംഎം മണി അധിക്ഷേപിച്ചു”. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.

Read Previous

ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

Read Next

ആലപ്പുഴ പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73