The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ പരീക്ഷകൾ, ഹയർസെക്കണ്ടറി പരിക്ഷകൾ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നൽകാൻ സർക്കാർ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളിൽ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു. രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന ദിവസമാണ് പൂരംകുളി നാൾ. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ, കാസർകോട്, കണ്ണൂർ ജില്ലാ കലടർമാർ എന്നിവർക്ക് നിവേദനം അയച്ചതായും ഗണേശൻ ബി അരമങ്ങാനം അറിയിച്ചു.

Read Previous

ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു, വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

Read Next

സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദിക്ക് ഓവറോൾ മൂന്നാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73