The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

തൊഴിലാളി സംഗമം സംഘടിപ്പിച്ചു

സി.പി എം തോട്ടുംപുറം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഗ്രാമോത്സവം 2024 ൻ്റെ ഭാഗമായി “ദിനേശ് ബീഡി തൊഴിലാളികളും പുരോഗമന പ്രസ്ഥാനവും ” എന്ന വിഷയത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. പ്രൊഫ: കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു .പി.കെ.രതീഷ് അദ്ധ്യക്ഷനായിരുന്നു. ബീഡി തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് കെ.രാഘവൻ മുഖ്യാതിഥിയായിരുന്നു. സി.പി.ഐ.എം നീലേശ്വരം സെൻ്റർ ലോക്കൽ സെക്രട്ടറി കെ. ഉണ്ണിനായർ, കെ.ഗംഗാധരൻ, കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ് , പി.ശ്രീജ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.അനൂപ്, ടി.കെ. അനീഷ് , കെ.വി. രാധ ബ്രാഞ്ച് സെക്രട്ടറി കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു പി.ശോഭിത്ത് സ്വാഗതവും കെ. ലക്ഷ്മി നന്ദിയും പറഞ്ഞു .

ദിനേശ് ബീഡി തൊഴിലാളികൾക്കും വിവിധ മേഖലയിൽ ആദരവ് ഏറ്റ് വാങ്ങിയവർക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും പ്രൊഫ: കെ.പി. ജയരാജൻ നിർവഹിച്ചു. തുടർന്ന് തടിയൻ കൊവ്വൽ നാടകപ്പുരയുടെ കുരുതി എന്ന തെരുവ് നാടകവും അവതരിപ്പിച്ചു.

Read Previous

കുടിശ്ശിക തീര്‍ക്കാതെ ഇന്ധനം തരില്ലെന്ന് പമ്പുടമകള്‍; വലഞ്ഞ് പൊലീസ്

Read Next

പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73