The Times of North

Breaking News!

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മടിയൻ രാധമ്മ അന്തരിച്ചു.   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സുവനീർ ക്വട്ടേഷൻ ക്ഷണിച്ചു   ★  അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യണം    ★  വട്ടക്കയം കാവിൽ മഹാചണ്ഡികാ ഹോമത്തിന് ഭക്തി നിർഭരമായതുടക്കം   ★  ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം   ★  നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി   ★  കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു   ★  ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം   ★  കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.   ★  കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

നിക്ഷേപിച്ചാൽ പണം പോകും: ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്

Read Previous

പൊലീസ് അനുമതി നിഷേധിച്ചു, കോടതി അനുമതി നല്‍കി; കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോ ഇന്ന്

Read Next

കുടിശ്ശിക തീര്‍ക്കാതെ ഇന്ധനം തരില്ലെന്ന് പമ്പുടമകള്‍; വലഞ്ഞ് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73