The Times of North

Breaking News!

വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

എൻസിപിയുമായി നല്ല ബന്ധമെന്ന് ഇ പി ജയരാജൻ

മുന്നണിയിലെ പ്രധാന ഘടകകക്ഷി എന്ന നിലയിൽ എൻ.സി.പിയുമായി കേരളത്തിൽ എല്ലായിടത്തും നല്ല ബന്ധമാണുള്ളതെന്നും തിരഞ്ഞെടുപ്പ് രംഗത്ത് എൻ. സി. പി സജീവമാണെന്നും എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ. പി ജയരാജൻ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ എൻ. സി. പി (എസ്) കാസർകോട് ജില്ലാ ഭാരവാഹികളുമായി ചർച്ച നടത്തവെയാണ് ഇ. പി ജയരാജൻ ഇങ്ങനെ പറഞ്ഞത്. മുന്നണി സംവിധാനത്തിൽ ആയാലും ഭരണതലത്തിൽ ആയാലും എൽസിപിയുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും പാലിക്കും. മുന്നണിയിലെ ഘടകകക്ഷികളുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പാണിത്. മുഴുവൻ പാർട്ടികളും ആത്മാർത്ഥമായി രംഗത്തിറങ്ങുകയാണ്.കേരളത്തിലെ 20 എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കും വേണ്ടി ഘടക കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്. അദ്ദേഹം പറഞ്ഞു. എൽ. ഡി. എഫ് കൺവീനറുമായി നടത്തിയ ചർച്ചയിൽ എൻ. സി. പി കാസർകോട് ജില്ലാ കമ്മിറ്റി ഉന്നയിച്ച വിഷയങ്ങൾ ഇ. പി ജയരാജൻ അംഗീകരിച്ചു. എൻ. സി. പിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ആവശ്യമായ നടപടി കൈക്കൊള്ളാൻ ഒപ്പമുണ്ടായിരുന്ന എൽ. ഡി. എഫ് കൺവീനർ കെ. പി സതീഷ് ചന്ദ്രന് അദ്ദേഹം നിർദേശവും നൽകി.

സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി. വി രമേശനും സംബന്ധിച്ചു. ചർച്ചയിൽ എൻ. സി. പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ്, രാജു, ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, ഒ. കെ ബാലകൃഷ്ണൻ, സിദ്ധിഖ്‌ കൈക്കമ്പ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ നിലാങ്കര എന്നിവർ പങ്കെടുത്തു. എൽ. ഡി. എഫ് നേതാക്കൾ പാർട്ടിക്ക് മുന്നണിയിൽ അർഹമായ പരിഗണന നൽകുന്നതായും കാസർകോട് ലോകസഭ മണ്ഡലത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി എം. വി ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിനായി പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും എൻ. സി. പി( എസ്) ജില്ലാ പ്രസിഡന്റ് കരീം ചന്തേര പറഞ്ഞു.

Read Previous

‘കേരളത്തില്‍ ഇത്തവണ താമര വിരിയും’; അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ

Read Next

പോലീസിൽ പരാതി നൽകിയ യുവാവിനെ ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73